Main Menu

ആണുങ്ങളുടെ അമ്മ; ഏത് നൂറ്റാണ്ടിലേക്കാണ് നമ്മുടെ സംഘടനകള്‍ വളരുന്നത്?: മുരളി തുമ്മാരുകുടി

കോട്ടയം: താരസംഘടനയായ ‘അമ്മ’യുടെ പുതിയ ഭാരവാഹികളുടെ പട്ടിക പുറത്തുവന്നതിനുപിന്നാലെ താക്കോല്‍ സ്ഥാനങ്ങളില്‍ സ്ത്രീകളെ നിയമിക്കാത്തതിന്റെ പേരില്‍ വിമര്‍ശനം. ഇതേക്കുറിച്ച് ഐക്യരാഷ്ട്ര സംഘടന പരിസ്ഥിതി പ്രോഗ്രാമിന്റെ ദുരന്ത അപകടസാധ്യതാ ലഘൂകരണ വിഭാഗം തലവന്‍ മുരളി തുമ്മാരുകുടി സമൂഹമാധ്യമമായ ഫെയ്‌സ്ബുക്കിലെഴുതിയ കുറിപ്പ് ശ്രദ്ധേയമാകുന്നു.

കുറിപ്പിന്റെ പൂര്‍ണരൂപം:

ആണുങ്ങളുടെ ‘അമ്മ…

‘കൊച്ചി: താരസംഘടയായ ‘അമ്മ’യുടെ പ്രസിഡന്റ് ഇനി മോഹന്‍ ലാല്‍. ഇന്നസന്റ് സ്ഥാനമൊഴിഞ്ഞ സാഹചര്യത്തിലാണ് മോഹന്‍ ലാല്‍ ഇനി ‘അമ്മ’യെ നയിക്കുക. സെക്രട്ടറിയായിരുന്ന ഇടവേള ബാബു. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കുയര്‍ന്നു. ഗണേഷ് കുമാറും മുകേഷുമാണ് വൈസ് പ്രസിഡന്റുമാര്‍. സെക്രട്ടറിയായി സിദ്ദീഖിനെയും ട്രഷററായി ജഗദീഷിനെയും തിരഞ്ഞെടുത്തു. വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണു യോഗത്തിലാണു തീരുമാനം.’

മലയാള സിനിമ അഭിനേതാക്കളുടെ സംഘടനയുടെ ജനറല്‍ ബോഡിയുടെ റിപ്പോര്‍ട്ട് ആണ്. കണ്ടിടത്തോളം താക്കോല്‍ സ്ഥാനങ്ങളില്‍ ഒന്നും സ്ത്രീകള്‍ ഇല്ല. കോളേജ് യൂണിയന്‍ ഉള്‍പ്പടെ ഉള്ള പല പ്രസ്ഥാനങ്ങളിലും കഴിഞ്ഞ നൂറ്റാണ്ടില്‍ തന്നെ പേരിനെങ്കിലും വൈസ് പ്രസിഡണ്ട് എന്ന സ്ഥാനം സ്ത്രീകള്‍ക്കായി ഒഴിച്ചിടാറുണ്ടായിരുന്നു. ഇവിടെ അതുപോലും ഇല്ല. ഈ വാര്‍ത്ത ശരിയാണെങ്കില്‍ ഏത് നൂറ്റാണ്ടിലേക്കാണ് നമ്മുടെ സംഘടനകള്‍ വളരുന്നത് ?



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്