Main Menu

ആടുപുലിയാട്ടത്തിന് ശേഷം ജയറാം – കണ്ണന്‍ താമരക്കുളവും ഒന്നിക്കുന്നു; ‘പട്ടാഭിരാമന്‍’ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്ത്

കൊച്ചി: ആടുപുലിയാട്ടം എന്ന സൂപ്പര്‍ ഹിറ്റ് സിനിമയ്ക്ക് ശേഷം ജയറാം – കണ്ണന്‍ താമരക്കുളം- ദിനേശ് പള്ളത്ത് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന് പട്ടാഭിരാമന്‍ എന്നു പേരിട്ടു. നടന്‍ ജയസൂര്യ തന്റെ ഒഫീഷ്യല്‍ പേജിലൂടെ ആണ് ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് ചെയ്തത്. ജയറാം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം അബാം മൂവീസിന്റെ ബാനറില്‍ അബ്രഹാം മാത്യു ആണ് നിര്‍മ്മിക്കുന്നത്. ജയറാമിനെ കൂടാതെ മുന്‍ നിര താരങ്ങളും അണിനിരക്കുന്ന ചിത്രം തികച്ചും ഒരു കോമഡി ജോര്‍ണറിലുള്ള ചിത്രം ആയിരിക്കും എന്ന് സംവിധായകന്‍ കണ്ണന്‍ താമരക്കുളം പറഞ്ഞു.ജയറാം – ബൈജു സന്തോഷ് – ഹരീഷ് കണാരന്‍ – ധര്‍മജന്‍ – പിഷാരടി – നന്ദു – സായികുമാര്‍ -മഹീന്ദ്രന്‍ (തമിഴ് )
മിയ – ഷീലു എബ്രഹാം – ഷംന കാസിം – പാര്‍വതി നമ്പിയാര്‍ – ലെന – പ്രജോദ് കലാഭവന്‍ – തെസ്‌നിഖാന്‍ തുടങി വമ്പന്‍ താരനിര



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്