Main Menu

അർജന്റീന തോറ്റതിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത അർജന്റീന ആരാധകന്റെ മൃതദേഹം കണ്ടെത്തി

ലോകകപ്പിൽ അർജന്റീന തോറ്റതിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത അർജന്റീന ആരാധകന്റെ മൃതദേഹം കണ്ടെത്തി. അയർക്കുന്നം ആറുമാനൂറിൽ നിന്നും കാണാതായ ഡിനു അലക്‌സിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കോട്ടയം ഇല്ലിക്കൽ പാലത്തിന് സമീപം മീനച്ചിലാറ്റിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

അർജന്റീനയുടെ മത്സരം നടന്ന വ്യാഴാഴ്ച രാത്രിയാണ് ഡിനുവിനെ കാണാതായത്. പോലീസ് നടത്തിയ അന്വേഷണത്തിൽ വീട്ടിൽ നിന്നും ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിരുന്നു.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്