Main Menu

അഹമ്മദാബാദ് ഇന്ത്യയിലെ ആദ്യ പൈതൃക നഗരം;നേട്ടത്തിന് പിന്നില്‍ ചരിത്ര സ്മാരകങ്ങള്‍

അഹമ്മദാബാദ്: അഹമ്മദാബാദിനെ ഇന്ത്യയിലെ ആദ്യ പൈതൃക നഗരമായി യുനസ്‌കോ പ്രഖ്യാപിച്ചു. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് റുപാനിയും ബിജെപി പ്രസിഡന്റ് അമിത് ഷായും ചേര്‍ന്നാണ് യുനസ്‌കോ ഇന്ത്യയിലെ ആദ്യ പൈതൃക നഗരമായി അഹമ്മദാബാദിനെ പ്രഖ്യാപിച്ച വിവരം അറിയിച്ചത്.

അഹമ്മദാബാദിനെ പൈതൃക നഗരമായി യുനസ്‌കോ പ്രഖ്യാപിച്ചു വിവരം യുനസ്‌കോയും ട്വീറ്റ് ചെയ്തിട്ടുണ്ട്. അഹമ്മദാബാദ് ഇന്ത്യയിലെ ആദ്യ പൈതൃക നഗരമായി അഗീകരിക്കപ്പെട്ടതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് റുപാനി ട്വീറ്റ് ചെയ്തു.

അഹമ്മദാബാദ് ഇന്ത്യയിലെ ആദ്യ പൈതൃക നഗരമായി അഗീകരിക്കപ്പെട്ടതില്‍ അഭിമാനിക്കുന്നു, ഇത് ഓരോ ഭാരതീയനും അഭിമാനിക്കാവുന്ന നിമിഷമാണ് എന്നാണ് ബിജെപി ദേശീയ പ്രസിഡന്റ് ട്വിറ്ററില്‍  കുറിച്ചത്.

ഗുജറാത്ത് സുല്‍ത്താനായിരുന്ന അഹമ്മദ് ഷാ 600 വര്‍ഷങ്ങള്‍ക്കു മുമ്പ് സ്ഥാപിച്ചതാണ് അഹമ്മദാബാദ് നഗരം. നിരവധി ചരിത്ര സ്മാരകങ്ങളാല്‍ പ്രശസ്തമാണ് അഹമ്മദാബാദ്. 2600 ഓളം പൈതൃക സ്ഥലങ്ങളും ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ (എഎസ്‌ഐ) സംരക്ഷിക്കുന്ന 24ല്‍ അധികം കെട്ടിടങ്ങളും ഉള്‍ക്കൊള്ളുന്നതാണ് അഹമ്മദാബാദ് നഗരം.

നിരവധി വിനോദസഞ്ചാരികളാണ് വര്‍ഷം തോറും ഇവിടെ എത്തുന്നത്. ഡല്‍ഹിയും മുംബൈയുമാണ് അഹമ്മദാബാദിനൊപ്പം അവസാന നിമിഷം വരെ പരിഗണനയിലുണ്ടായിരുന്ന മറ്റു നഗരങ്ങള്‍.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്