Main Menu

അസാധുനോട്ടുകള്‍ മാറ്റിവാങ്ങാന്‍ സഹകരണബാങ്കുകള്‍ക്ക് ഒരു മാസത്തെ സമയം അനുവദിച്ചു

 

Indian Telegram Android App Indian Telegram IOS App

ന്യൂഡല്‍ഹി: നോട്ടു നിരോധനത്തെ തുടര്‍ന്ന് പിന്‍വലിച്ച 500, 1000 രൂപയുടെ നോട്ടുകള്‍ റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കാന്‍ ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് അനുമതി. ഇത് സംബന്ധിച്ച ധനകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗികവിജ്ഞാപനം പുറത്തിറങ്ങി. 2016 ഡിസംബര്‍ 30ന് മുമ്പ് ശേഖരിച്ച നോട്ടുകള്‍ നിക്ഷേപിക്കാനാണ് ഒരു മാസത്തെ കാലാവധി നല്‍കിയിരിക്കുന്നത്. ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് പുറമേ പോസ്റ്റ് ഓഫീസുകള്‍ക്കും പിന്‍വലിച്ച നോട്ടുകള്‍ നിക്ഷേപിക്കാവുന്നതാണ്.

ജില്ലാ സഹകരണ ബാങ്കുകള്‍ക്കും പോസ്റ്റ് ഓഫീസുകള്‍ക്കും 30 ദിവസത്തിനുള്ളില്‍ റിസര്‍വ് ബാങ്കിന്റെ ഏതെങ്കിലും ഓഫീസുവഴി പഴയ നോട്ടുകള്‍ മാറ്റിവാങ്ങാമെന്ന് വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു. എന്നാല്‍ റിസര്‍വ് ബാങ്കിന്റെ നിബന്ധനകള്‍ അനുസരിച്ചായിരിക്കും നോട്ടുകള്‍ മാറ്റി നല്‍കുകയെന്നും വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

2016 നവംബര്‍ 8നാണ് നോട്ടുകള്‍ അസാധുവാക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്. നോട്ടുകള്‍ മാറ്റിവാങ്ങേണ്ട സമയപരിധിക്കുള്ളില്‍ മാറിയെടുക്കാന്‍ പല സഹകരണ ബാങ്കുകള്‍ക്കും സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് പുതിയ നടപടി.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്