Main Menu

അര്‍ധരാത്രിയില്‍ എന്തെങ്കിലും സഹായം വേണമെങ്കില്‍ വിളിക്കണം; വേണമെങ്കില്‍ മസാജ് ചെയ്ത് തരാം; ദുരനുഭവം പങ്കുവെച്ച് രാധിക ആപ്‌തെ

സിനിമയില്‍ നിലനില്‍ക്കുന്ന പുരുഷ മേല്‍ക്കോയ്മയ്‌ക്കെതിരെയും നടിമാര്‍ക്കു നേരേയുള്ള ആക്രമങ്ങള്‍ക്കെതിരെയും പ്രതികരണം നടത്തിയിട്ടുള്ള ആളാണ് രാധിക ആപ്‌തെ. എന്നാല്‍ സിനിമയില്‍ നടക്കുന്ന പീഡനങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയിട്ടും വീണ്ടും തനിക്ക് ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് ഒരു ദേശീയ മാധ്യമം സംഘടിപ്പിച്ച പരിപാടിയില്‍ രാധിക പറഞ്ഞു. ഇന്ത്യാ ടുഡെ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് രാധിക തനിക്ക് നേരിട്ട അനുഭവം പങ്കുവച്ചത്.

ഒരു സിനിമയുടെ ഷൂട്ട് കഴിഞ്ഞ് മുറിയിലേക്ക് വിശ്രമിക്കാന്‍ പോവുകയായിരുന്നു ഞാന്‍. ആ സെറ്റില്‍ ഉണ്ടായിരുന്ന ഒരു ജോലിക്കാരന്‍ എനിക്കൊപ്പം ലിഫ്റ്റില്‍ കയറി. അയാള്‍ എന്നോട് പറഞ്ഞു, അര്‍ധരാത്രിയില്‍ എന്തെങ്കിലും സഹായം വേണമെങ്കില്‍ നിങ്ങള്‍ക്ക് എന്നെ വിളിക്കാം, വേണമെങ്കില്‍ ഒന്നു മസാജ് ചെയ്തു തരാം. അയാളുടെ സംസാരം എന്നെ വല്ലാതെ അലോസരപ്പെടുത്തി. ഞാന്‍ ഈ കാര്യം അണിയറ പ്രവര്‍ത്തകരോട് പങ്കുവച്ചു. ഭാഗ്യവശാല്‍ അവര്‍ എനിക്കൊപ്പം നിന്നു. അയാളെ വിളിച്ച് സംസാരിക്കുകയും ചെയ്തു. എന്നോട് മാപ്പ് പറഞ്ഞതിന് ശേഷം മാത്രമാണ് പ്രശ്‌നം അവസാനിപ്പിച്ചതെന്നും നടി പറഞ്ഞു.

സിനിമയിലെ കാസ്റ്റിങ് കൗച്ച് എന്ന കിടക്ക പങ്കിടല്‍ വിവാദത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട താരമാണ് രാധിക.ഹോളിവുഡില്‍ വലിയ കോളിളക്കങ്ങള്‍ സൃഷ്ടിച്ച മീ ടു കാമ്പെയിന്‍ ഇതുവരെ ബോളിവുഡില്‍ എത്തിയിട്ടില്ലെന്നും രാധിക കൂട്ടിച്ചേര്‍ത്തു.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്