Main Menu

അര്‍ജ്ജുന്‍ കപൂറിനോട് പ്രണയമാണോ; മലൈക അരോരയുടെ മറുപടിയില്‍ ഞെട്ടി ആരാധകര്‍

Indian Telegram Android App Indian Telegram IOS App

മുംബൈ: ബോളിവുഡില്‍ താരങ്ങളെ ഒരുമിച്ചു കണ്ടാല്‍ അത് ചര്‍ച്ചയ്ക്ക് വിഷയമാകുക പതിവാണ്. ഇപ്പോള്‍ അത്തരം ഗോസിപ്പ് ചര്‍ച്ചകളില്‍ പ്രധാനമാണ് അര്‍ജ്ജുന്‍ കപൂറും മലൈര അരോരയും. ഇരുവരും ചേര്‍ന്നുള്ള ചിത്രങ്ങള്‍ ഏറെ ആശങ്കയാണ് ആരാധകര്‍ക്ക് നല്‍കിയിരുന്നത്.ഒടുവില്‍ ഇവര്‍ തമ്മില്‍ പ്രണയമാണ് എന്ന് ഇവര്‍ ഒരുമിക്കാന്‍ ആഗ്രഹിക്കുന്ന ആരാധകരും തീരുമാനിച്ചു. എന്നാല്‍ ഗോസിപ്പുകള്‍ക്ക് ഒന്നും മറുപടി പറയാതെ മൗനം പാലിച്ച മലൈക ഇപ്പോള്‍ പ്രതികരിച്ചിരിക്കുന്നത് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്.

ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മലൈകയുടെ വെളിപ്പെടുത്തല്‍. അര്‍ജ്ജുന്‍ കപൂര്‍ ആയി വിവാഹം എപ്പോള്‍ ഉണ്ടാകും എന്നായിരുന്നു ചാനല്‍ ചോദിച്ചത്. എന്നാല്‍ മലൈക അതിന് മറുപടിയായി പറഞ്ഞത് ഇതാണ്:
‘ഞാന്‍ ഇത്തരം വ്യക്തിപരമായ ചേദ്യങ്ങള്‍ക്ക് മറുപടി പറയില്ല. എനിക്ക് സ്വകാര്യ ജീവിതത്തെ കുറിച്ച് മറ്റുള്ളവരോട് പറയുന്നതില്‍ താല്‍പര്യമില്ല. എന്റെ ജീവിതം എന്തായാലും മറ്റുള്ളവര്‍ എന്തിന് അതിനെ പറ്റി ബോധവന്മാരാകണം. ഞാനിപ്പോള്‍ എന്റെ ജീവിതം ആസ്വദിക്കുകയാണ്. അത് അതുപോലെ തന്നെ പോകട്ടെ. വളരെ പ്രധാനപ്പെട്ടതും സുന്ദരവുമാണ് എന്റെ ജീവിതം.’
പിന്നെയും സംശയങ്ങള്‍ ബാക്കിയാക്കുന്ന മലൈകയുടെ ഈ ഉത്തരം വീണ്ടും ആരാധകരുടെ തല പുകയ്ക്കുകയാണ്.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്