Main Menu

അരങ്ങേറ്റത്തില്‍ തകര്‍പ്പന്‍ സെഞ്ചുറിയടിച്ച് പൃഥ്വി ഷാ; ഒറ്റ മത്സരത്തില്‍ സ്വന്തം പേരില്‍ കുറിച്ചത് റെക്കോര്‍ഡുകള്‍

രാജ്‌കോട്ട്: അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ചുറി കുറിച്ച് പൃഥ്വി ഷാ. ടെസ്റ്റില്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യയുടെ രണ്ടാമത്തെ താരമെന്ന റെക്കോര്‍ഡും കൂടി സ്വന്തം പേരില്‍ എഴുതി ചേര്‍ത്തിരിക്കുകയാണ് താരം. 98 പന്തിലാണ് പൃഥ്വി സെഞ്ചുറി നേട്ടം കൈവരിച്ചത്. 18 വര്‍ഷവും 329 ദിവസവുമാണ് പൃഥ്വി ഷായുടെ പ്രായം. അതേസമയം, താരത്തിന്റെ ആദ്യ അന്താരാഷ്ട്ര മത്സരമാണ് ഇത്. തന്റെ അക്രമണ ശൈലിയില്‍ തന്നെ ബാറ്റ് വീശിയ  പൃഥ്വി ഷാ 100 പന്തില്‍ 15 ബൗണ്ടറികളടക്കം സെഞ്ചുറി തികക്കുകയായിരുന്നു.

അരങ്ങേറ്റ മത്സരത്തില്‍ തന്നെ ഒരുപിടി റെക്കോര്‍ഡുകളും പൃഥ്വി ഷാ സ്വന്തം പേരില്‍ കുറിച്ചു. ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്കായി അരങ്ങേറ്റം കുറിക്കുന്ന നാലാമത്തെ താരംകൂടിയാണ് പൃഥ്വി ഷാ. തന്റെ 16ാം വയസ്സില്‍ ഇന്ത്യന്‍ ക്യാപ്പണിഞ്ഞ സച്ചില്‍ ടെണ്ടുല്‍ക്കറാണ് ഈ പട്ടികയില്‍ മുന്നില്‍.

ഇന്ത്യക്കായി അര്‍ധസെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ താരം എന്ന റെക്കോര്‍ഡും ഷാക്ക് സ്വന്തം. ഇക്കാര്യത്തിലും മുന്നില്‍ ഇതിഹാസ താരം സച്ചിന്‍ തന്നെയാണ്. അരങ്ങേറ്റ മത്സരത്തില്‍ തന്നെ അര്‍ധസെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവും പ്രിഥ്വി ഷാ തന്നെയാണ്. ഇംഗ്ലണ്ടിനെതിരെ 20 വയസില്‍ അബ്ബാസ് അലി കുറിച്ച റെക്കോര്‍ഡാണ് ഷാ മറികടന്നത്. നേരത്തെ ടോസ് നേടി ഇന്ത്യ ബാറ്റിങ് തെരെഞ്ഞെടുക്കുകയായിരുന്നു. പൃത്വിയുടെ ചിറകിലേറി മികച്ച തുടക്കമാണ് ഇന്ത്യ കൈവരിച്ചത്.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്