Main Menu

അയാം സോറി അയ്യപ്പാ; നാ ഉള്ള വന്താ യെന്നപ്പാ; വീഡിയോ ഗാനം വൈറല്‍

ചെന്നൈ: ശബരിമല സ്ത്രീ പ്രവേശനത്തിന് പിന്തുണയുമായ് പാ രഞ്ജിത്തിന്റെ മ്യസൂക് ബാന്‍ഡ്. അയാം സോറി അയ്യപ്പാ നാ ഉള്ള വന്താ യെന്നപ്പാ. എന്ന ബാന്‍ഡിന്റെ ഗാനം ഇതോടകം വൈറലായിക്കഴിഞ്ഞു.

പാ രഞ്ജിത്തിന്റെ കാസ്റ്റ്‌ലസ് കളക്ടീവ് എന്ന ബാന്‍ഡാണ് ഗാനം ആലപിച്ചത്. നീലംകള്‍ച്ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വാനം ഫെസ്റ്റിലായിരുന്നു ഈ ഗാനം അവതരിപ്പിച്ചത്. കലയും സംഗീതവും കൊണ്ട് രാഷ്ട്രീയ അവബോധം ഉണ്ടാക്കുക’ എന്ന ലക്ഷ്യമാണ് ഗാനത്തിന്റെ അവതരണത്തിനു പിന്നിലെന്ന് ബാന്‍ഡ് പറയുന്നു.

പത്തൊമ്പതാം നൂറ്റാണ്ടിലെ എഴുത്തുകാരനായ സി ഇയോതൈ തസ് ഉപയോഗിച്ച ‘ജാതിഇലത്തു തമിഴ് വര്‍ഗല്‍’ (ജാതി ഇല്ലാത്ത തമിഴ് ജനത) എന്നി പ്രയോഗമാണ് ‘കാസ്റ്റ്‌ലസ് കളക്ടീവ്’ എന്ന പേരിനു കാരണമായത്. 19 പേരുള്ള ബാന്‍ഡിന് നേതൃത്വം കൊടുക്കുന്നത് സംവിധായകനും തിരക്കഥാകൃത്തുമായ പാ രഞ്ജിത്താണ്.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്