Main Menu

അമേരിക്കയുടെ വ്യാപാര യുദ്ധം: ചൈനയ്ക്ക് പിന്നാലെ കടുത്ത നടപടിയുമായി ഇന്ത്യയും

അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന 30 ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം വരെ നികുതി വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. നികുതി വര്‍ധിപ്പിക്കുന്ന ഉത്പന്നങ്ങളുടെ വിശദ വിവരം ഇന്ത്യ ലോക വ്യാപാര സംഘടനയെ ഔദ്യോഗികമായി അറിയിച്ചു. ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉരുക്ക്, അലുമിനിയം ഉത്പന്നങ്ങള്‍ക്ക് മേല്‍ ചുമത്തിയിരുന്ന നികുതി അമേരിക്ക ഉയര്‍ത്തിയിരുന്നു. 24.1 കോടി ഡോളറാണ് നികുതിയായി ഇന്ത്യയ്ക്ക് മേല്‍ അമേരിക്ക ചുമത്തിയത്. ഇതിന് മറുപടിയായാണ് അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് മേലുള്ള നികുതിയും വര്‍ധിപ്പിച്ചത്.

മോട്ടോര്‍ സൈക്കിളുകള്‍, ഇരുമ്പ്, ഉരുക്ക് ഉത്പന്നങ്ങള്‍, ബോറിക് ആസിഡ്, പയര്‍ തുടങ്ങിയയാണ് നികുതി വര്‍ധിപ്പിച്ച പ്രധാന ഉത്പന്നങ്ങള്‍. ഇതോടെ ഇന്ത്യയ്ക്ക് മേല്‍ ചുമത്തിയിരുന്ന നികുതിക്ക് തത്തുല്യമായി അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് മേലും നികുതി കൂടും.

അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ബദാം, ആപ്പിള്‍, ചില മോട്ടോര്‍ സൈക്കിളുകള്‍ എന്നിവ ഉള്‍പ്പെടെ 20 ഉത്പന്നങ്ങള്‍ക്ക് 10 മുതല്‍ 100 ശതമാനം വരെ നികുതി വര്‍ധിപ്പിക്കാന്‍ കഴിഞ്ഞ മാസം തീരുമാനിച്ചിരുന്നു. എന്നാല്‍ ഈ തീരുമാനം പിന്നീട് മാറ്റിവെച്ചു. അതിന് ശേഷമാണ് 30 ഉത്പന്നങ്ങള്‍ക്ക് നികുതി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്.

View image on TwitterView image on Twitter

ANI

@ANI

India notified World Trade Organisation of its decision to suspend concessions to US on 30 products, after safeguard measures imposed by US on imports of certain articles. India clarified that suspension of concessions shall be equal to amount of trade affected by US’ measures.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്