Main Menu

അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് വെടിയേറ്റു

Indian Telegram Android App Indian Telegram IOS App

കാലിഫോർണിയ: അമേരിക്കയിൽ ഇന്ത്യൻ വിദ്യാർത്ഥിക്ക് വെടിയേറ്റു.തെലുങ്കാന സ്വദേശിയും കാലിഫോർണിയ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥിയുമായ മുബീൻ അഹമ്മദാണ് (26) വെടിയേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ളത്.

പഠനത്തോടൊപ്പം ജോലിയും ചെയ്യുന്നുണ്ട് മുബീൻ. ജൂൺ 4ന് വൈകിട്ട് ആറ് മണിയ്‌ക്ക് ജോലി കഴിഞ്ഞ് മടങ്ങവെ മൂബിനു നേരെ അജ്ഞാതർ വെടിവയ്ക്കുകയായിരുന്നു. അബോധാവസ്ഥയിലായ മൂബിനെ പൊലീസെത്തിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ആരെയും അറസ്‌റ്റു ചെയ്തിട്ടില്ല.

അതേസമയം, മകന് വെടിയേറ്റ വിവരം അടുത്ത ദിവസം മാത്രമാണ് തങ്ങളെ അറിയിച്ചതെന്ന് മൂബിന്റെ പിതാവ് ആരോപിച്ചു. ആശുപത്രി അധികൃതർ തന്നെ വിളിക്കുകയും മകൻ ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയിൽ ഐ.സിയുവിൽ ആണെന്ന് മാത്രമാണ് അവർ പറഞ്ഞതെന്ന് പിതാവ് പറഞ്ഞു.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്