Main Menu

അമിത് ഷാ പിണറായിയിലേക്കില്ല, കേരള സന്ദര്‍ശനം റദ്ദാക്കി

  
ജനരക്ഷാ യാത്രയുടെ പിണറായിയിലെ പദയാത്രയില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പങ്കെടുക്കില്ല. ദില്ലിയിലെ തിരക്ക് കാരണം പദയാത്രയില്‍ അമിത് ഷാ പങ്കെടുക്കില്ലെന്നാണ് ബിജെപി നേതൃത്വം നല്‍കുന്ന വിശദീകരണം.  മമ്പറം മുതല്‍ തലശേരി വരെയാണ് ഇന്നു പദയാത്ര.
പിണറായി വഴി കടന്നു പോകുന്ന യാത്ര വൈകിട്ട് തലശേരിയില്‍ സമാപിക്കും. തലശ്ശേരി പുതിയ ബസ് സ്റ്റാന്‍ഡില്‍ വൈകീട്ട് അഞ്ചിന് നടക്കുന്ന പൊതുയോഗത്തില്‍ അമിത് ഷാ സംസാരിക്കമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.   17നു തിരുവനന്തപുരത്താണ് ജാഥ സമാപിക്കുന്നത്.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്