Main Menu

അഭിനയിച്ച ചിത്രങ്ങള്‍ സൂപ്പര്‍ഹിറ്റുകള്‍, എന്നിട്ടും ഐശ്വര്യ സഹതാര വേഷം ചെയ്യുന്നതിനു കാരണമെന്ത്?

ചെന്നൈ: കഥാപാത്രത്തെ തെരഞ്ഞെടുക്കുമ്പോള്‍ ഐശ്വര്യ നോക്കുന്നത് പ്രായവും പദവിയുമല്ല, അഭിനയ സാധ്യതകളാണ്. ഒരു സിനിമയിലെ നായിക തന്നെയാവണം എന്ന് ഐശ്വര്യയ്ക്ക് നിര്‍ബന്ധവുമില്ല. തമിഴ് സിനിമയിലെ നായികാ സങ്കല്‍പങ്ങളെയെല്ലാം മാറ്റിയെഴുതിയ ഐശ്വര്യ രാജേഷ് വീണ്ടുമിതാ പുതിയ തീരുമാനവും എടുത്തിരിയ്ക്കുന്നു.

ചെക്കച്ചെവന്ത വാനം, വട ചെന്നൈ, കനാ എന്നീ ചിത്രങ്ങളിലൂടെ തുടര്‍ച്ചയായി വിജയങ്ങള്‍ നല്‍കിയ ഐശ്വര്യ വീണ്ടും സഹതാര വേഷങ്ങള്‍ ചെയ്യുന്നു. ജിവി പ്രകാശ് നായകനായി എത്തുന്ന ചിത്രത്തില്‍ നായകന്റെ സഹോദരി വേഷമാണ് ഐശ്വര്യയ്ക്ക്. കഥയില്‍ വളരെ അധികം പ്രാധാന്യമുണ്ടത്രെ ഈ കഥാപാത്രത്തിന്.

മണിരത്‌നത്തിന്റെ അസോസിയേറ്റായ ധനശങ്കറാണ് ചിത്രം സംവിധനം ചെയ്യുന്നത്. മണിരത്‌നത്തിന്റെ മദ്രാസ് ടാക്കീസാണ് ചിത്രം നിര്‍മിയ്ക്കുന്നത്. സിനിമയിലെ മറ്റ് കഥാപാത്രങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

കൈ നിറയെ ചിത്രങ്ങളുമായി തിരക്കിലാണ് ഐശ്വര്യ. ധ്രുവനച്ചിത്തിരം, ഇത് വേദാളം സൊല്ലും കഥൈ, ഇടം പൊരുള്‍ യേവാള്‍ എന്നീ ചിത്രങ്ങള്‍ കൂടാതെ പേര് തീരുമാനിക്കാതെ വേറെയും അഞ്ച് ചിത്രങ്ങള്‍ ഐശ്വര്യയുടെ ലിസ്റ്റിലുണ്ട്.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്