Main Menu

അന്യപുരുഷനെ കെട്ടിപ്പിടിക്കാനും കിടക്ക പങ്കിടാനും വൃത്തികേടുകള്‍ കാണിക്കാനും ഞാന്‍ ഒരുക്കമല്ല; വിമര്‍ശകര്‍ക്ക് മറുപടിയുമായി മഡോണ

പ്രേമത്തിലെ സെലിന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ജനമനസ്സുകളില്‍ ഇടംനേടിയ നടിയാണ് മഡോണ സെബാസ്റ്റിയന്‍. പിന്നീട് തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലും അഭിനയിക്കാന്‍ നടിക്ക് കഴിഞ്ഞു. എന്നാല്‍ സിനിമാലോകത്തില്‍ മഡോണയെപ്പറ്റി പല ഗോസിപ്പുകളും ഈ ചുരുങ്ങിയ കാലയളവില്‍ ഉയര്‍ന്നുവന്നു. മഡോണ അഹങ്കാരിയാണെന്നും സംവിധായകരെ അനുസരിക്കില്ലെന്നും മറ്റുമുള്ള വാര്‍ത്തകള്‍ പ്രചരിച്ചു. എന്നാല്‍ ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് നടി. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിനിടയ്ക്കാണ് മഡോണ തനിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ക്കു മറുപടിയായി തുറന്നു പറച്ചില്‍ നടത്തിയത്.

‘ഞാന്‍ അഭിനയിച്ച പല ചിത്രങ്ങളിലും നായകന്‍മാരെ ചുംബിക്കുന്ന രംഗങ്ങളുണ്ടാവാറുണ്ട്. കഥയ്ക്ക് അനുയോജ്യമായതു കൊണ്ട് ചെയ്യണമെന്നു പലരും നിര്‍ബന്ധം പിടിക്കാറുണ്ട്. എന്നാല്‍ ഞാനതിനു വഴങ്ങാറില്ല. ചുംബനരംഗങ്ങളില്‍ അഭിനയിക്കില്ലെന്നു തുറന്നു പറയാറുണ്ട്. സിനിമക്കു വേണ്ടിയല്ലേ ചെയ്തു കൂടേ എന്നു പലരും ചോദിക്കാറുമുണ്ട്. അഭിനയമെന്നു കരുതി അന്യപുരുഷനെ ആലിംഗനം ചെയ്യാനും കിടക്ക പങ്കിടാനും വൃത്തികേടുകള്‍ കാണിക്കാനും ഞാന്‍ ഒരുക്കമല്ലെന്നു വ്യക്തമായി പറയാറുണ്ട്.’- മഡോണ പറഞ്ഞു.

സിനിമയില്‍ യാദൃശ്ചികമായി എത്തിപ്പെട്ടതാണെങ്കിലും സ്വകാര്യജീവിതത്തില്‍ അങ്ങനെ മാറ്റങ്ങളൊന്നും വന്നിട്ടില്ലെന്നും നടി പറയുന്നു. തമിഴില്‍ ഇപ്പോള്‍ തിരക്കായി തുടങ്ങി. മലയാളത്തില്‍ നിന്നും അവസരങ്ങള്‍ വരാറുണ്ടെന്നും സെലക്ടീവായി തന്നെയാണ് സിനിമകള്‍ ചെയ്യുന്നതെന്നും മഡോണ വ്യക്തമാക്കി.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്