Main Menu

അന്ന് വിവാദ നായിക; ഇന്ന് ഇന്ത്യന്‍ കരുത്തിന്റെ നായിക; റെക്കോര്‍ഡുകള്‍ കൊണ്ട് ഹര്‍മന്‍ പ്രീത് തിരിച്ചു പിടിച്ചത് സ്വന്തം ജീവിതം തന്നെ

ന്യൂഡല്‍ഹി: വനിതാ ടി20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ന്യൂസിലാന്‍ഡിനെതിരെ നേടിയത് വെറുമൊരു സെഞ്ച്വറി മാത്രമായിരുന്നില്ല ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് കൗറിന്. വിവാദങ്ങള്‍ കരിനിഴല്‍ പടര്‍ത്തിയ ജീവിതത്തിലേക്കൊരു തിരിച്ചുവരവ് കൂടിയായിരുന്നു. അത്രയേറെ അവര്‍ ഇപ്പോള്‍ ആശ്വസിക്കുന്നുണ്ടാകണം. മാസങ്ങള്‍ക്ക് മുന്‍പ് ആരാധകര്‍ക്കും മാധ്യമങ്ങള്‍ക്കും മുന്നില്‍ തല കുനിച്ച് നിന്ന ആള്‍ ഒരൊറ്റ ഇന്നിംഗ്‌സ് കൊണ്ട് വാഴ്ത്തപ്പെടുകയാണ്.

51 പന്തുകളില്‍ നിന്നും ഹര്‍മന്‍പ്രീത് അടിച്ചുകൂട്ടിയത് 103 റണ്‍സ്. ഇതില്‍ എട്ട് സിക്‌സറുകളും ഏഴ് ഫോറുകളും. കിവീസ് ബൗളര്‍മാരെ മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും പായിക്കുമ്പോള്‍ കണ്ടത് വിമര്‍ശകര്‍ക്കുള്ള മറുപടി കൂടിയാണ്. വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വിവാദവും ഇതേ തുടര്‍ന്ന് നഷ്ടപ്പെട്ട പൊലീസ് ഉദ്യോഗത്തിന്റെയും ഓര്‍മകള്‍ മായ്ക്കുന്നത് കൂടിയായിരുന്നു ഇന്നലെ കണ്ട ഇന്നിംഗസ്.

പഞ്ചാബ് പോലീസില്‍ ഡിഎസ്പി റാങ്കിലായിരുന്ന ഹര്‍മന്‍പ്രീതിനെ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റിന്റെ പേരില്‍ സര്‍ക്കാര്‍ പുറത്താക്കുകയായിരുന്നു. തന്റെ സര്‍ട്ടിഫിക്കറ്റ് വ്യാജമാണോയെന്ന് തനിക്ക് അറിയില്ല എന്നായിരുന്നു ഹര്‍മന്‍ അന്ന പറഞ്ഞിരുന്നത്. എന്തായാലും പിന്നീട് കുറേ നാളത്തേക്ക നിശബ്ദമായ ലോകത്തായിരുന്നു അവര്‍. അടുത്ത സുഹൃത്തുക്കളില്‍ നിന്നുവരെ മാറി നിന്നു. എന്നാല്‍ അതി ശക്തമായി തന്നെ ഹര്‍മന്‍പ്രീത് കളിക്കളത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്

ഒരുപിടി റെക്കോര്‍ഡുകള്‍ കൂടിയാണ് കിവീസിനെതിരായ ഇന്നിംഗ്‌സില്‍ പിറന്നത്. രാജ്യാന്തര ടി20യില്‍ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമാണ് ഹര്‍മന്‍പ്രീത്. ലോകകപ്പില്‍ സെഞ്ച്വറി നേടുന്ന മൂന്നാമത്തെ താരവും ആദ്യ ക്യാപ്റ്റനെന്ന റെക്കോര്‍ഡും ഹര്‍മന്‍പ്രീത് സ്വന്തമാക്കി.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്