Main Menu

അത്തനാസിയോസ് തിരുമേനിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

തിരുവനന്തപുരം: ഓര്‍ത്തഡോക്‌സ് സഭയുടെ ഏറ്റവും സീനിയര്‍ മെത്രാപ്പൊലീത്തയായ തോമസ് മാര്‍ അത്തനാസിയോസ് തിരുമേനിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു.

”ലാളിത്യം, സ്‌നേഹം, സാഹോദര്യം എന്നിവയുടെ മൂര്‍ത്തീ മദ്ഭാവമായിരുന്നു തിരുമേനി. വലിപ്പച്ചെറുപ്പമില്ലാതെ സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളോടും ഇടപെട്ടിരുന്ന തിരുമേനി വിദ്യാഭ്യാസപ്രവര്‍ത്തനങ്ങളില്‍ മുതല്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍വരെ പ്രത്യേകം ശ്രദ്ധിച്ചു. സഭയ്ക്ക് മാത്രമല്ല സമൂഹത്തിനാകെത്തന്നെ ഉല്‍ക്കര്‍ഷമുണ്ടാക്കുന്നതിന് വലിയതോതില്‍ സംഭാവനചെയ്ത സമര്‍പ്പിതമായ ജീവിതമായിരുന്നു തിരുമേനിയുടേതെ”ന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്