Main Menu

അത്തം പിറന്നു; ഇത്തവണ പതിനൊന്നാം നാള്‍ തിരുവോണം

ഇന്ന് അത്തം.മലയാളികളുടെ ഓണാഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കമാകുകയാണ്. ഇത്തവണ പതിനൊന്നാം നാളാണ് തിരുവോണം വരുന്നത്. പൂരാടം നക്ഷത്രം രണ്ട് ദിവസം വൈകുന്നത് കൊണ്ടാണ് അങ്ങനെ. സെപ്തംബര്‍ ഒന്നും രണ്ടിനും പൂരാടമാണ്. മുറ്റത്ത് ചാണകം മെഴുകിയ കളത്തില്‍ തുമ്പയും തെച്ചിയും നന്ത്യാര്‍വട്ടവും കൊണ്ട് പൂക്കളം തീര്‍ത്തത് ഓര്‍മ്മ മാത്രമായി മാറുന്ന ഇക്കാലത്ത് മറുനാടന്‍ പൂക്കളെയാണ് ആശ്രയിക്കുന്നത്.
എങ്കിലും നാട്ടിന്‍പുറങ്ങളിലെല്ലാം ഇന്നും പൂക്കള്‍ സുലഭമായി കിട്ടും. പൂക്കളോടും ചെടികളോടും കിന്നാരം പറയാന്‍ കുട്ടികൂട്ടങ്ങളും തയ്യാറായി. ചെറുതും വലുതുമായ സംഘങ്ങളുടെ പൂവിളികളുടേതാണ് ഇനിയുള്ള നാളുകള്‍. പൂപറിക്കാനും പൂക്കളമിടാനും പ്രായവ്യത്യാസമൊന്നുമില്ല.

ഓണത്തെ മുന്നില്‍ക്കണ്ട് വ്യാപാരരംഗത്ത് പുത്തന്‍ ട്രന്‍ഡുകള്‍ എത്തി. ഓണമായതോടെ തമിഴ്‌നാട്ടില്‍ നിന്ന് വന്‍ തോതില്‍ പൂക്കള്‍ എത്തിത്തുടങ്ങി.

ഓണമായതോടെ തമിഴ്‌നാട്ടില്‍നിന്ന് വന്‍ തോതില്‍ പൂക്കള്‍ എത്തിത്തുടങ്ങി. ശക്തിമംഗലത്തുനിന്നാണ് ഇത്തവണ പൂക്കള്‍ എത്തിക്കുന്നത്. ഇന്ന് അത്തം തുടങ്ങിയതുമുതല്‍ പൂക്കള്‍ക്ക് വന്‍ ഡിമാന്‍ഡാണ്. വീട്ടിലും ഓഫീസിലും പൂക്കളം തീര്‍ക്കുന്നതിനായി ആളുകള്‍ എത്തുന്നുണ്ട്. വലിയ വില നല്‍കിയാണ് പലരും പൂക്കള്‍ വാങ്ങുന്നത്. റോസിനും വാടാമല്ലിക്കും കിലോ 200 രൂപയുമാണ്. വെള്ള അരളിക്ക് 600 രൂപയും ചുവന്ന അരളിക്ക് 400 രൂപയുമാണ് ഇപ്പോഴത്തെ വില. ചെണ്ടുമല്ലിക്ക് 120 രൂപയും ഓറഞ്ച് ചെണ്ടുമല്ലിക്ക് 80 രൂപയുമാണ് വിലയെങ്കിലും വരുംദിവസങ്ങളില്‍ വില വര്‍ധിക്കും.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്