അതുല്‍ ശ്രീവയ്ക്ക് പിന്തുണയുമായി നിരവധി വിദ്യാര്‍ഥികളാണ് കോളജില്‍ ഒത്തുകൂടിയത്. രാഷ്ട്രീയഭേദമന്യെ എല്ലാവരും കൂട്ടായ്മയില്‍ പങ്കാളികളായി. ചിലരുടെ വ്യക്തിതാല്‍പര്യങ്ങള്‍ക്കു വേണ്ടിയാണ് അതുല്‍ ശ്രീവയെ അറസ്റ്റ് ചെയ്തതെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. അതുല്‍ ശ്രീവ അംഗമായ കോളജിലെ ബാന്‍ഡ് സംഘത്തിന്റെ സാംസ്‌കാരിക പരിപാടികളും അരങ്ങേറി.

ഗുരുവായൂരപ്പന്‍ കോളജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ് അതുല്‍ വിദ്യാര്‍ഥിയെ മര്‍ദ്ദിച്ചുവെന്നും പണം തട്ടിയെന്നും ആരോപിച്ച് ഒരാഴ്ച മുമ്പാണ് കോഴിക്കോട് കസബ പൊലീസ് അതുലിനെ അറസ്റ്റ് ചെയ്തത്. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയുടെ പരാതിയിലായിരുന്നു അറസ്റ്റ്.