Main Menu

അണ്‍ സെന്‍ഡ് ഓപ്ഷന്‍ ഇനി മെസഞ്ചറിലും ലഭ്യമാകും

കാലിഫോര്‍ണിയ: ഇനി വാട്‌സ്ആപ്പിലേതുപോലെ അയച്ച മെസേജ് പിന്‍വലിക്കാനുള്ള സംവിധാനം മെസഞ്ചറിലും ലഭ്യമാകും. മെസഞ്ചറിലൂടെ അയച്ച സന്ദേശങ്ങള്‍ സ്വീകര്‍ത്താവിന്റെ ഇന്‍ബോക്‌സില്‍നിന്നു പിന്‍വലിക്കാനുള്ള സൗകര്യം വരാനിരിക്കുന്ന മെസഞ്ചര്‍ പതിപ്പില്‍ ഉണ്ടാകുമെന്നാണ് അറിയുന്നത്.

അയച്ച സന്ദേശങ്ങളും വിഡിയോയും ചിത്രങ്ങളും പത്ത് മിനിറ്റില്‍ ഡിലീറ്റ് ചെയ്യാം. ട്വിറ്ററിലാണ് ഇത് സംബന്ധിച്ചുള്ള വെളിപ്പെടുത്തല്‍ വന്നിരിക്കുന്നത്. മുന്‍നിര ടെക് വെബ്‌സൈറ്റുകളിലും വാര്‍ത്ത വന്നിട്ടുണ്ട്. മെസഞ്ചറിന്റെ ഐഒഎസ് 191.0 പതിപ്പില്‍ ഈ ഫീച്ചര്‍ ഉണ്ടാകുമെന്നാണ് ട്വിറ്റര്‍ ഉപയോക്താവിന്റെ വെളിപ്പെടുത്തല്‍.മാസങ്ങള്‍ക്കുള്ളില്‍ സൗകര്യം ഒരുക്കാനാകുമെന്നാണു പ്രതീക്ഷയെന്നു ഫെയ്‌സ്ബുക് നേരത്തെ അറിയിച്ചിരുന്നു.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്