Main Menu

അടിയുടെ പൊടിപൂരവുമായി കുമ്പാരീസ് എത്തുന്നു…..

ഷാലു റഹീം, അശ്വിൻ ജോസ്, മാട, എൽദോ മാത്യു  എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ സാഗർ ഹരി തിരക്കഥയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമായ കുന്പാരീസിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രശസ്ത ചലച്ചിത്രതാരം ആൻ്റണി വർഗീസ്(പെപ്പേ)യുടെ ഫെയ്സ്ബുക്ക് പേജിലൂടെ റിലീസായി. അഗ്രോ ഫിലിം സൊസൈറ്റി അവതരിപ്പിക്കുന്ന ചിത്രം വിഷ്ണു ശർമ്മയാണ് നിർമ്മിക്കുന്നത്. നാലു  സുഹൃത്തുക്കളുടെ കഥ പറയുന്ന കുന്പാരീസിൽ പുതുമുഖ താരങ്ങളായ റോണ, അസ്റ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു .

22 ശനിയാഴ്ച പ്രെമോ വീഡിയോ റിലീസാകുന്ന ചിത്രത്തിൻ്റെ ഷൂട്ടിംഗ് ഉടൻ ചിത്രീകരണം തുടങ്ങും. ശ്രീകാന്ത് ഈശ്വർ ഛായാഗ്രഹണം നിർവ്വഹിക്കുന്ന സിനിമയുടെ എഡിറ്റർ അശ്വിൻ കൃഷ്ണയാണ്.  പ്രൊഡക്ഷൻ കൺഡ്രോളർ ഇസ്മയിൽ എറണാകുളം, കലാസംവിധാനം ശ്രീജിത്ത് ശ്രീധർ, മെയ്ക്കപ്പ് സജി കാട്ടാക്കട, കോസ്റ്റ്യും ഡിസൈനർ സിനി, ചീഫ് അസിസ്റ്റൻഡ് ഡയറക്ടർ സംഗീത് ജോയ്,  അസോസിയേറ്റ് ഡയറക്ടർ അഖിൽ കഴക്കൂട്ടം, പ്രൊഡക്ഷൻ  ഡിസൈനർ അൻസിൽ ജലീൽ, സ്റ്റിൽസ് കിരൺ ലൈറ്റ് പെയിൻ്റർ, പബ്ലിസിറ്റി ഡിസൈൻ അനന്തു അശോകൻ, അസിസ്റ്റൻഡ് ഡയറക്ടേഴ്സ് ഷബാസ് റഷീദ്, സച്ചു കെ ഭാസി, നിഷാദ് നിസാർ, പിആർഓ സുനിത സുനിൽ.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്