അഞ്ച് സംസ്ഥാനങ്ങളിലേക്ക് പുതിയ ഗവര്‍ണമാരെ നിയമിച്ചു. ബീഹാറില്‍ സത്യപാല്‍ മലിക്ക്, തമിഴ്നാട്ടില്‍ ബന്‍വാരിലാല്‍ പുരോഹിത് എന്നിവരെ ഗവര്‍ണറായി നിയമിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ് വിജ്ഞാപനമിറക്കി. അരുണാചല്‍ പ്രദശ് ഗവര്‍ണറായി റിട്ടയര്‍ഡ് ബ്രിഗേഡിയര്‍ ബിഡി ശര്‍മ, അസമില്‍ ജഗദീഷ് മുഖി,മേഘാലയയില്‍ ഗംഗാ പ്രസാദ് എന്നിവരെയും നിയമിച്ചതായി രാഷ്ട്രപതിയുടെ ഓഫീസ് വാര്‍ത്ത കുറിപ്പിലൂടെ അറിയിച്ചു.

അന്തമാന്‍ നിക്കോബര്‍ ദ്വീപുകളിലേക്കുള്ള പുതിയ ലഫ്റ്റനന്റ് ഗവര്‍ണറായി റിട്ടയര്‍ഡ് അഡ്മിറല്‍ ദേവേന്ദ്രകുമാര്‍ ജോഷിയെ നിയമിച്ചതായും രാഷ്ട്രപതി അറിയിച്ചു.