Main Menu

അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് മുന്‍നിരയില്‍ എത്തും: വി കെ സിങ്

ദുബൈ: ഇന്ത്യന്‍ പാസ്‌പോര്‍ട്ട് അഞ്ചു വര്‍ഷത്തിനുള്ളില്‍ ലോകത്തില്‍ മുന്‍നിരയില്‍ എത്തുമെന്ന് വിദേശകാര്യ സഹമന്ത്രി ജനറല്‍ വി.കെ.സിങ്. ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉള്ള എല്ലാവര്‍ക്കും ലോകത്ത് അംഗീകാരം ലഭിക്കുന്ന പ്രവര്‍ത്തനങ്ങളാണ് മോദി സര്‍ക്കാര്‍ നടത്തുന്നത്. പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എപ്പോഴും പ്രതിജ്ഞാബദ്ധമാണ് സര്‍ക്കാര്‍. ലോകത്ത് എവിടെ പ്രവാസികള്‍ പ്രതിസന്ധിയില്‍പ്പെട്ടാലും സഹായം അടിയന്തരമായി എത്തിക്കും. അതുകൊണ്ടു തന്നെ എല്ലാ ഇന്ത്യക്കാരും തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍സുലേറ്റില്‍ നല്‍കിയ സ്വീകരണത്തില്‍ പ്രസംഗിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

യുഎഇ പൊതുമാപ്പില്‍ ഇന്ത്ക്കാര്‍ക്ക് ലഭിക്കുന്നത് മികച്ച പരിഗണനയാണ്. പൊതുമാപ്പില്‍ എംബസിയും കോണ്‍സുലേറ്റും നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ കേന്ദ്രത്തിന്റെ ഇടപെടല്‍ വേണ്ടിവരുന്നില്ല. പൊതുമാപ്പ് നേടി മടങ്ങുന്നവരെ പുനരധിവസിപ്പിക്കേണ്ടത് അതത് സംസ്ഥാന സര്‍ക്കാരുകളാണെന്നും അദ്ദേഹം പറഞ്ഞു.

വൈവിധ്യമാര്‍ന്ന മേഖലകളില്‍ ഇന്ത്യ കുതിക്കുകയാണ്. പുതിയ ഇന്ത്യ എന്ന സ്വപ്നം സാക്ഷാല്‍ക്കരിക്കപ്പെടും. ലോകത്ത് ഏറ്റവും മെച്ചപ്പെട്ട ആരോഗ്യ സുരക്ഷാ ഇന്‍ഷുറന്‍സ് പദ്ധതിയായ ആയുഷ്മാന്‍ നിലവില്‍ വന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. വ്യവസായി ബി.ആര്‍.ഷെട്ടി, ആക്ടിങ് കോണ്‍സല്‍ ജനറല്‍ സുമതി വാസുദേവ് എന്നിവര്‍ പ്രസംഗിച്ചു.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്