Main Menu

അഗ്നിബാധയ്ക്ക് സാധ്യത; ലണ്ടനിലെ അഞ്ച് കെട്ടിടങ്ങള്‍ പൂര്‍ണമായും ഒഴിപ്പിച്ചു

Indian Telegram Android App Indian Telegram IOS App

ലണ്ടന്‍: ലണ്ടനിലെ അഞ്ച് കെട്ടിടങ്ങള്‍ അഗ്‌നിശമന സേനാ വിഭാഗം പൂര്‍ണമായും ഒഴിപ്പിച്ചു. ഈ കെട്ടിടങ്ങളിലെ അഗ്‌നിസുരക്ഷാ സംവിധാനങ്ങള്‍ പര്യാപ്തമല്ലെന്ന് കണ്ടെത്തിയതിനേത്തുടര്‍ന്നാണ് നടപടി. ഗ്രെന്‍ഫെല്‍ ടവര്‍ അഗ്‌നി വിഴുങ്ങിയതിന് പിന്നാലെയാണ് സമാനമായ രീതിയില്‍ നിര്‍മ്മിച്ചിട്ടുള്ള അഞ്ച് കെട്ടിടങ്ങള്‍ ഒഴിപ്പിക്കാന്‍ തീരുമാനിച്ചത്.

അഞ്ച് കെട്ടിടങ്ങളിലായി 800 ലേറെ കുടുംബങ്ങളാണ് താമസിച്ചിരുന്നത്. അഗ്‌നിശമനസേനാ വിഭാഗം ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ ഈ കെട്ടിടങ്ങളിലെ അഗ്‌നി സുരക്ഷാ സംവിധാനങ്ങളില്‍ പോരായ്മകളുണ്ടെന്ന് കണ്ടെത്തിയെന്നും അതിനാലാണ് നടപടിയെന്നും കാംഡെന്‍ കൗണ്‍സില്‍ ലീഡര്‍ ജോര്‍ജിയ ഗൗള്‍ഡ് വ്യക്തമാക്കി.

ജനങ്ങളുടെ സുരക്ഷയാണ് തങ്ങള്‍ക്ക് പ്രധാനം. അതിനാലാണ് അടിയന്തരമായി ഇത്രയേറെ ആളുകളെ ഒഴിപ്പിച്ചത്. അഗ്‌നിശമനസേനാ വിഭാഗം എത്രയും വേഗത്തില്‍ സുരക്ഷാ സംബന്ധമായ ജോലികള്‍ പൂര്‍ത്തീകരിക്കും ഇതിന് പിന്നാലെ ജനങ്ങള്‍ക്ക് കെട്ടിടങ്ങളിലേക്ക് മടങ്ങിയെത്താമെന്ന് ജോര്‍ജിയ ഗൗള്‍ഡ് പറഞ്ഞു.

ജൂണ്‍ 14ന് പുലര്‍ച്ചെ ഉണ്ടായ ഗ്രെന്‍ഫെല്‍ അഗ്‌നിബാധയില്‍ 79 പേര്‍ മരിച്ചിരുന്നു. നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തീപിടിത്തത്തില്‍ കെട്ടിടം പൂര്‍ണമായും തകര്‍ന്നു.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്