Main Menu

അഖിലേഷ് യാദവും മായാവതിയും ലക്‌നൗവില്‍ ഇന്ന് സംയുക്ത വാര്‍ത്താ സമ്മേളനം നടത്തും; എസ്പി- ബിഎസ്പി സഖ്യത്തിന്റെ പ്രഖ്യാപനം ഇന്നുണ്ടായേക്കും

ലഖ്‌നൗ: എസ്പി നേതാവ് അഖിലേഷ് യാദവും ബിഎസ്പി നേതാവ് മായാവതിയും ലക്‌നൗവില്‍ ഇന്ന് സംയുക്ത വാര്‍ത്താ സമ്മേളനം നടത്തും. ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിനെ ഒഴിവാക്കിയുള്ള എസ്പി- ബിഎസ്പി സഖ്യത്തിന്റെ പ്രഖ്യാപനം ഇന്നുണ്ടായേക്കും. ഇരു പാര്‍ട്ടികളും 37 സീറ്റില്‍ വീതം മത്സരിക്കുമെന്നാണ് സൂചന. നാല് സീറ്റ് ആര്‍എല്‍ഡി അടക്കമുള്ള ചെറു പാര്‍ട്ടികള്‍ക്ക് നല്‍കും.

കോണ്‍ഗ്രസുമായി സഖ്യമില്ലെങ്കിലും അമേഠിയിലും റായ് ബറേലിയിലും എസ്പി, ബിഎസ്പി സഖ്യം സ്ഥാനാര്‍ഥിയെ നിര്‍ത്തില്ല. അഖിലേഷ് യാദവിനെതിരെയുള്ള സിബിഐ നീക്കത്തെ പാര്‍ലമെന്റില്‍ ഇരു പാര്‍ട്ടികളും ഒന്നിച്ച് എതിര്‍ത്തിരുന്നു. എസ്പി- ബിഎസ്പി സഖ്യം വന്നാലും കഴിഞ്ഞ തവണ നേടിയ 73 സീറ്റിനെക്കാള്‍ ഒരു സീറ്റെങ്കിലും ബിജെപി കൂടുതല്‍ നേടുമെന്ന് അമിത് ഷാ ഇന്നലെ പറഞ്ഞിരുന്നു.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്